മനു തോമസിനെതിരെ പോരാളി ഷാജിയും

JUNE 28, 2024, 8:07 AM

തിരുവനന്തപുരം:  മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന് എതിരെ പോരാളി ഷാജിയും രം​ഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്. 

മനു തോമസ് മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ മാധ്യമങ്ങൾ വാർത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

പോരാളി ഷാജിയിൽ വന്ന കുറിപ്പ് ഇങ്ങനെ 

vachakam
vachakam
vachakam

ഷാഫി പറമ്പിലിന് ബിജെപി നേതാക്കളുമായി രഹസ്യ ബന്ധം ഉണ്ടെന്നും റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നും വെളിപ്പെടുത്തിയത് യൂത്ത് കോൺഗ്രസ്സിന്റെ പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസ്സൈൻ ആണ്.

പാർട്ടിയിൽ നിന്നും പുറത്തുപോയ മുൻ പ്രസിഡന്റ് അല്ല നിലവിലെ പ്രസിഡന്റ് ആണ് ഇത്ര ഗൗരവകരമായ ആരോപണം ഉന്നയിച്ചത്. എത്ര വാർത്താ മാധ്യമങ്ങളിൽ നിങ്ങൾ അന്തിചർച്ച കണ്ടു ? എത്ര മാധ്യമങ്ങൾ സദ്ദാം ഹുസൈനെ വിളിച്ച് ഇന്റർവ്യൂ എടുത്തു ?  സുധാകരനെതിരെയും  രാഹുൽ മാങ്കൂട്ടത്തിനെതിരെയും കോൺഗ്രസ്സ് നേതാക്കൾ തന്നെ ഉന്നയിച്ച ആരോപണങ്ങളിൽ ഇവിടുത്തെ മാധ്യമങ്ങൾ നടത്തിയ ഒരന്തിചർച്ച എങ്കിലും കാണിച്ചു തരാമോ ? 

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു മുൻ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ കോരിയെടുത്ത് അതിനൊക്കെ ക്രെഡിബിലിറ്റി കൊടുത്ത് ദിവസങ്ങൾ ചർച്ച നടത്തുന്നവരോട് നിങ്ങളൊക്കെ എത്ര നാൾ ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി കോൺഗ്രസ്സിന് വേണ്ടി അടിമപ്പണി എടുക്കും എന്നേ ചോദിക്കാനുള്ളൂ...

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam