വത്തിക്കാൻ സിറ്റി: പോപ്പ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് പ്രതിവർഷം 3.40 കോടിയിലേറെ രൂപ മൂല്യം വരുന്ന ശമ്പളം കിട്ടും. പക്ഷേ, വാങ്ങുമോ ഇല്ലയോ എന്നത് ഇനിയും അറിയാനിരിക്കുന്നു. ശമ്പളം നിരസിച്ച് ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തിരിച്ചുവിട്ടിരുന്നു പോപ്പ് ഫ്രാൻസിസ്.
കത്തോലിക്കാ സഭയുടെ 140 കോടി വിശ്വാസികളെ നയിക്കുന്ന പാപ്പായ്ക്ക് ഏദേശം 30,000 യൂറോ (ഏദേശം 33,800 ഡോളർ) പ്രതിമാസ ശമ്പളം ലഭിക്കാവുന്നതാണ്. സേക്രഡ് ഹാർട്ട് യൂണിവേഴ്‌സിറ്റിയിലെ കത്തോലിക്കാ പഠന പ്രൊഫസറായ ഡാനിയേൽ റോബർ പറയുന്നതനുസരിച്ച്, പലവകയായി പ്രതിവർഷം 400,000ത്തിലധികം ഡോളർ വരും.
ലിയോ പതിനാലാമൻ പാപ്പാ മുഴുവൻ ശമ്പളവും സ്വീകരിക്കുകയാണെങ്കിൽ, പ്രതിവർഷം 405,600 ഡോളർ എന്ന അദ്ദേഹത്തിന്റെ വരുമാനം ലോകത്തിലെ ഏറ്റവും ശക്തരായ ചില പൊതു വ്യക്തികളുടെ ശമ്പളത്തിന് തുല്യമോ അതിലധിമോ ആയിരിക്കും. ഉദാഹരണത്തിന്, അമേരിക്കൻ പ്രസിഡന്റിന് 400,000 ഡോളർ ആണ് അടിസ്ഥാന ശമ്പളം. ഔദ്യോഗിക ചുമതലകൾ, യാത്ര, വിനോദം എന്നിവയ്ക്കായി പ്രതിവർഷം 170,000 ഡോളറിലേറെ അധികമായി ലഭിക്കുന്നു.
ഉന്നത വിദ്യാഭ്യാസ ലോകത്ത്, യുഎസിലെ യൂണിവേഴ്‌സിറ്റി ചാൻസലർമാർ ശരാശരി 250,000 ഡോളർ മുതൽ 372,000 ഡോളർ വരെ സമ്പാദിക്കുന്നുണ്ട്. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി, വെർമോണ്ട് യൂണിവേഴ്‌സിറ്റി, പർഡ്യൂ യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്രസിഡന്റുമാർ പോലുള്ള ചിലർക്ക് പോപ്പിന്റെ ശമ്പളത്തോട് അടുത്ത് വേതനമുണ്ട് ഏദേശം 400,000 ഡോളർ.
ആനുകൂല്യങ്ങൾ
പോപ്പിന്റെ ശമ്പളം ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. മിക്ക ലോക നേതാക്കൾക്കും ലഭിക്കാത്ത അസാധാരണമായ വത്തിക്കാൻ ആനുകൂല്യങ്ങൾ പോപ്പിനുണ്ട്. അപ്പസ്‌തോലിക് കൊട്ടാരത്തിൽ താമസിക്കുന്ന പോപ്പ് സൗജന്യ ഭവനം, ഭക്ഷണം, ദൈനംദിന അവശ്യവസ്തുക്കൾ സഭയുടെ പരിധിയിൽ അനുഭവിക്കുന്നു. പോപ്പ്‌മൊബൈൽ, സ്വകാര്യ കാറുകൾ, വാഹനങ്ങളുടെ ഒരു പൂർണ്ണ ശേഖരം എന്നിവയും പ്രത്യേകമായി ഉപയോഗിക്കുന്നു. സുരക്ഷ, ആരോഗ്യ സംരക്ഷണം, വസ്ത്രം എന്നിവയ്ക്കും ചെലവില്ല. ഉന്നതതല വൈദ്യസഹായം ഉറപ്പ്.
മുൻ പോപ്പ് എന്തായാലും സാമ്പത്തികമായി സുരക്ഷിതനായിരിക്കും. ലിയോ പതിനാലാമൻ മാർപ്പാപ്പ വിരമിക്കാൻ തീരുമാനിച്ചാൽ, 2,500 യൂറോ (ഏദേശം 3,300 ഡോളർ) പ്രതിമാസ പെൻഷന് അർഹതയുണ്ടായിരിക്കും. മറ്റ് ആനുകൂല്യങ്ങൾ അതിനപ്പുറമാണ്. ഭക്ഷണം, പാർപ്പിടം, വീട്ടുജോലി സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ദൈനംദിന ചെലവുകളും വത്തിക്കാൻ വഹിക്കുന്നത് തുടരും. വിരമിച്ച പോപ്പുകൾക്കും വത്തിക്കാന്റെ മതിലുകൾക്കുള്ളിൽ കഴിയാം. പൊതു സമ്മർദ്ദങ്ങളിൽ നിന്ന് അകന്ന് സമാധാനപരവും സുരക്ഷിതവുമായ ജീവിതം.
2013ൽ ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ ശമ്പളം വേണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരുന്നു. തനിക്ക് ലഭിക്കുമായിരുന്ന ഈ തുക പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റിന് കൈമാറാൻ നടപടിയെടുത്തു. സമ്പത്തിനോടും ആഡംബരങ്ങളോടും ദൂരം പാലിച്ച ഫ്രാൻസിസ് മാർപാപ്പ 2017ൽ ഹരിക്കെയ്ൻ കമ്പനി സമ്മാനമായി നല്കിയ രണ്ടുലക്ഷം ഡോളർ (ഏദേശം 1.7 കോടി രൂപ) വില വരുന്ന സ്‌പെഷ്യൽ എഡിഷൻ ലംബോർഗിനി കാർ ലേലത്തിൽ വച്ച് അതിൽ നിന്ന് ലഭിച്ച തുക ദാരിദ്ര്യനിർമാർജനത്തിനായി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്