കൊല്ലം: ഇസ്രയേൽ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിട്ടയച്ചയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഡീസന്റ് ജംക്‌ഷൻ കോടാലിമുക്കിനു സമീപം തിരുവാതിരയിൽ വാടകയ്ക്കു താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെയാണ് (ചന്ദ്രശേഖരൻ നായർ–75) കാസർകോട് കാഞ്ഞങ്ങാട്ടുള്ള ആനന്ദാശ്രമത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2023ൽ കൃഷ്ണചന്ദ്രൻ ഭാര്യ സത്വയെ കിടപ്പുമുറിയിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കൃഷ്ണചന്ദ്രൻ ഉത്തരാഖണ്ഡിലെ ഋഷികേശിൽ യോഗ അധ്യാപകനായിരുന്നു. അവിടെ യോഗ പരിശീലിക്കാനെത്തിയ സത്വയെ പരിചയപ്പെട്ടു.
ഏറെക്കാലം ശിഷ്യയായിരുന്ന സത്വയെ വിവാഹം കഴിച്ചു. 16 വർഷം ഒരുമിച്ചു താമസിച്ച ശേഷമായിരുന്നു വിവാഹം. 2021ലാണ് ഇരുവരും കേരളത്തിലെത്തിയത്. കൊല്ലം ഡീസന്റ് ജംക്‌ഷനിലുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നത്. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് 2023ൽ സത്വയുടെ കൊലപാതകത്തിലും കൃഷ്ണചന്ദ്രന്റെ ആത്മഹത്യാശ്രമത്തിനും ഇടയാക്കിയതെന്നുമാണു പറയുന്നത്.
അറസ്റ്റിലായ കൃഷ്ണചന്ദ്രനെ ഏപ്രിൽ 30ന് കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചു. കോടതി വിധി വന്നതിനു ശേഷം ഇയാൾ കാസർകോടേക്കു പോയി. കഴിഞ്ഞ 7ന് ആനന്ദാശ്രമത്തിലെത്തിയ കൃഷ്ണചന്ദ്രൻ അവിടത്തെ അന്തേവാസിയായി. തുടർന്നു 11ന് ആശ്രമത്തിലെ എൽ ബ്ലോക്കിലെ 53ാം നമ്പർ മുറിയിലെ ജനൽ കമ്പിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്