ഷവര്‍മ കഴിച്ച് മരിക്കുന്നതില്‍ മുഹമ്മദും ആയിഷയും ഇല്ല...; ആക്രാന്തം മൂത്ത് തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്ന് കേസരിയുടെ മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധു

MAY 13, 2025, 8:45 PM

കൊല്ലം: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു. ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ വിവാദ പരമാര്‍ശം നടത്തിയിരിക്കുന്നത്. ആക്രാന്തം മൂത്ത് ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നായിരുന്നു മധുവിന്റെ പരാമര്‍ശം. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തിലെ വേദിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം.

ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിഷയോ തോമസോ ഇല്ലെന്നും ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും അദ്ദേഹം പറഞ്ഞു. ആഹാരം തൃപ്തി തോന്നണം എന്നുണ്ടെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്, ആ ഭക്ഷണങ്ങളുടെ പേരുകള്‍ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാന്‍ പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല.

പക്ഷേ കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കടന്നുപോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നത് പോലെയാണ്. കഴിക്കുന്നത് 'ശവ വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. ശവവര്‍മ കഴിച്ച് കേരളത്തില്‍ അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിഷ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതില്‍ വര്‍മയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവര്‍മയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും എന്‍.ആര്‍ മധു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam