തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ഒളിവിൽ. അതേസമയം ബെയ്‌ലിൻ ദാസിനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
പരാതിക്കാരിയായ അഭിഭാഷകയുടെ കവിളിൽ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല.
പ്രതിയിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് എഫ്ഐആറിൽ നിന്ന് വ്യക്തമാകുന്നത്..
സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെട്ട ഭാരതീയ ന്യായ സംഗീതയിലെ വകുപ്പ് 74നപ്പുറം ചുമത്തിയ മറ്റ് രണ്ടു വകുപ്പുകളും അങ്ങേയറ്റം ദുർബലമാണ്.
നേരത്തെയും സമാന രീതിയിലുള്ള അനുഭവം സീനിയർ അഭിഭാഷകനിൽ നിന്ന് ഉണ്ടായെന്ന ജൂനിയർ അഭിഭാഷകയുടെ ആരോപണവും പൊലീസ് കണക്കിലെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്