ദില്ലി: രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവും റോഡുകൾ അടച്ച് പൊലീസ്. രാഹുലിൻ്റെ വീടിനുള്ളിൽ എംപിമാരുടെ യോഗം നടക്കുകയാണ്. ഇതിനിടയിലാണ് പുറത്ത് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്.
റോഡിന് കുറുകെ ബസും സ്ഥാപിച്ചു. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചു.
അതേസമയം, രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകർ സംഘടിച്ചെത്തുകയാണ്. ഇവരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ ബാരിക്കേഡുകൾ തള്ളിനീക്കി പ്രവർത്തകർ അകത്തേക്ക് പ്രവേശിച്ചു.
അതിനിടെ, രാഹുൽ ഗാന്ധിയുടെ വീടിന് പുറത്തേക്ക് പ്രതിപക്ഷ എംപിമാർ കാൽനടയായി പ്ലക്കാർഡുമായി എത്തുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർല ഹൗസിന് മുന്നിൽ ധർണ്ണയിരിക്കാൻ രാഹുലിന് ആലോചനയുണ്ടെന്നും വിവരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
