ദില്ലി: നെടുമ്പാശ്ശേരി അപകടത്തിൽ ഇടപെട്ടു എന്ന ഡിവൈഎഫ്ഐയുടെ ആരോപണം നുണയാണെന്ന് എക്സൈസ് മന്ത്രി എം. ലിജു.
ഒരു പ്രതിക്കുവേണ്ടിയും ഇടപെട്ടിട്ടില്ലെന്നും മദ്യപിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിരുന്നതായി അദ്ദേഹം ദില്ലിയില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
ഡിവൈഎഫ്ഐ ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐയും സിപിഎം നേതൃത്വവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്ക് പ്രതിയെക്കുറിച്ച് അറിയില്ലെന്നും മോട്ടോർ വാഹന നിയമം കുറച്ചുകൂടി കർശനമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
