തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി കാലത്തെ ദീര്ഘകാല വൈദ്യുതി കരാര് ഇടതുസര്ക്കാര റദ്ദാക്കിയെന്നത് ശുദ്ധനുണയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു.
കരാര് അംഗീകരിക്കാതിരുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും പിണറായി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റിയിൽ നിയോഗിച്ച പാര്ട്ടിക്കാരാണ് കരാര് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരിച്ചടിച്ചു.
പത്ത് വർഷം പവർകട്ട് എന്തെന്ന് അറിയാത്തവരെ യുഡിഎഫ് സർക്കാർ അത് പഠിപ്പിച്ചുവെന്ന് ജിആർ അനിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
