ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായതായി പരാതി. കൊണാട്ട് പ്ലേസില്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് സ്ഥലത്തെത്തിയ എംപിയെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി വാഹനത്തിലേക്ക് തള്ളിയിടുകയും സീറ്റിനോട് ചേര്‍ത്ത് അമര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിതനായ ശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ബ്രിട്ടാസ് ഏറെ നേരം നടപ്പാതയില്‍ ഇരിക്കേണ്ടി വന്നു. ജനപ്രതിനിധിയാണെന്ന് അറിയിച്ചിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
