കൊച്ചിയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കാർ ഓടിച്ച സുഹൈൽ 3 ബാറുകളിൽ മദ്യപിച്ചു 

OCTOBER 11, 2026, 1:27 AM

കൊച്ചി:  നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യമുണ്ടാക്കിയ അപകടത്തിൽ  വാഹ​നമോടിച്ച സുഹൈൽ സജീവ് (19) മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തൽ. 

സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. ഫൈവ് സ്റ്റാർ ഹോട്ടലിലുൾപ്പെടെ കയറി മദ്യപിച്ചു. വിമാനം 2.40 -ന് ആയതിനാൽ വീണ്ടും ബാറുകളിൽ പോയി മദ്യപിച്ചതായി സി ഐ അരുൺ ബി കെ വ്യക്തമാക്കി.

അപകടത്തിൽ ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് മിനികൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇജാസ്, ഗോപിക, ദേവിക എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അമിതവേഗതയിൽ വന്ന മിനികൂപ്പർ കാർ ഇവരുടെ വാഹനത്തിന് പിറകിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും തൽക്ഷണം മരിച്ചു. മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഡ്രൈവർ ലഹരിയിൽ ആയിരുന്നുവെന്നും രാത്രികാലങ്ങളിൽ ഈ റോഡിൽ വാഹനങ്ങളുടെ മത്സരയോട്ടം പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു. 

vachakam
vachakam
vachakam

അതേസമയം ബാറിൽ കയറി മദ്യപിക്കുന്നതിന്റെ വീഡിയോയും പ്രതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടോ എന്ന് പരിശോധിക്കും. സുഹൈലിന് ലൈസൻസുണ്ട്. പ്രതിയുടെ പിതാവിൻ്റെ പേരിലാണ് വാഹനം. വാഹനം അമിതവേഗതയിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ‌ പൊലീസ് പരിശോധിച്ചുവരികയാണ്. സ്കൂട്ടറിന്റെ പുറകിൽ ഇരുന്നയാൾ ഉയർന്ന പൊങ്ങി വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതിക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam