കൊച്ചിയിലെ മിനി കൂപ്പർ അപകടം: പ്രതി സുഹൈൽ പ്രമുഖ വസ്‌ത്രവ്യാപാരികളുടെ മകൻ

OCTOBER 11, 2026, 1:42 AM

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്‌കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന്റെ അമിതവേഗതയാണ് അപകടകാരണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  സുഹൈലിന്റെ ശരീരത്തിൽ അമിതമായ അളവിൽ മദ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇയാൾ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. 

അപകടമുണ്ടാക്കിയ ശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ സുഹൈൽ നാട്ടുകാരോടടക്കം തട്ടിക്കയറി. 'എന്റെ വാപ്പ എല്ലാം നോക്കിക്കോളും' എന്നാണ്   സുഹൈൽ പറഞ്ഞത്. ആലപ്പുഴ ആലുശേരി സ്വദേശികളും ബിസിനസുകാരുമായ സജീവ് ജമാലിന്റെയും നൂഹാ സജീവിന്റെയും മകനാണ് സുഹൈൽ സജീവ് . 

ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമകളാണിവർ.  ഇൻസ്റ്റഗ്രാമിലടക്കം ദശലക്ഷം ഫോളോവേഴ്‌സുള്ള ഇഹയുടെ പേജിൽ വീഡിയോകൾ ചെയ്യുന്നത് നൂഹയും സുഹൈലും ചേർന്നാണ്.

vachakam
vachakam
vachakam

രാജഗിരി കോളേജിൽ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ. കാക്കനാടുള്ള ഗോൾഡ്‌ ടവർ എന്ന ഫ്ലാറ്റിലാണ് നിലവിൽ കുടുംബം താമസിക്കുന്നത്.  വളരെ കർശനമായ നടപടി തന്നെ ഇയാൾക്കെതിരെ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. മോട്ടോർ വാഹന വകുപ്പും സുഹൈലിനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam