ഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചു. അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്.നേതാക്കളുടെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി, ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് മൂന്ന് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, നേതാക്കളെ വിട്ടയച്ചെങ്കിലും സമരം ശക്തമായി തുടരുമെന്നും ജന്തർ മന്തറിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
