രാഹുൽ മാങ്കൂട്ടത്തിലാണോ പത്തനംതിട്ട എസ്പി? ​ഗുരുതര ആരോപണങ്ങളുമായി സിപിഎം

OCTOBER 11, 2026, 1:05 AM

 അടൂർ: രാഹുൽ മാങ്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കാരെ മർദ്ദിച്ചുവെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്.

 അടൂരിൽ എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘർഷമുണ്ടായിരുന്നു. പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ​ഗുരുതര ആരോപണങ്ങളുമായി അഡ്വ. എസ്. മനോജ് രം​ഗത്ത് വന്നത്. 

 രാഹുൽ കമ്പിവടികൊണ്ട് ആക്രമണം നടത്തുകയും സിപിഎം പ്രവർത്തകൻ്റെ കാർ തകർക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് ആരോപിച്ചു. 

vachakam
vachakam
vachakam

 ആരാണ് ഇവിടെ പൊലീസിനെ നിയന്ത്രിക്കുന്നതെന്നും ചോദിച്ചു. യൂത്ത് കോൺഗ്രസോ കോൺഗ്രസോ അല്ല, രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തിന്റെ ഗുണ്ടകളുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അഡ്വ. എസ്. മനോജ് കുറ്റപ്പെടുത്തി.

 ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിൻറെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam