പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

OCTOBER 11, 2026, 12:35 AM

കണ്ണൂർ: പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്.കുട്ടി കുളത്തിന് സമീപത്ത് കൂടി പോയപ്പോൾ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ വീണ് തലയിടിക്കുകയായിരുന്നു. 

മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam