ഷിക്കാഗോ മലയാളി അസോസിയേഷൻ പത്മഭൂഷൻ ഡോ: കെ.ജെ. യേശുദാസിനെ ആദരിച്ചു

OCTOBER 10, 2026, 11:51 PM

ഷിക്കാഗോ: ലോകമലയാളികളുടെ അഭിമാനമായ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെ കഴിഞ്ഞ 65 വർഷക്കാലഘട്ടം ഇന്ത്യൻ സംഗീതലോകത്തിന് നൽകിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ട് നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ഡാളസിലെ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട് പൊന്നാടയണിച്ചും മെമന്റോ നൽകിയും ആദരിച്ചു.

1961 നവംബർ 14-ാം തീയതി ഗാനം ആലപിച്ചു തുടങ്ങിയ പ്രിയങ്കരനായ കെ.ജെ. യേശുദാസിന്റെ കൂടെ ഏതാനും മണിക്കൂറുകൾ ചിലവഴിക്കാൻ സാധിച്ചത് അങ്ങേയറ്റം അഭിമാനത്തോടു കൂടി കാണുന്നു.


vachakam
vachakam
vachakam

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ഷിക്കാഗോ മലയാളി അസോസിയേഷന് ഗാനഗന്ധർവ്വനെ ആദരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

ലോക മലയാളികളോട് യേശുദാസ് സാറിന് പറയുവാനുള്ളത് ''സത്യമേ പറയാവൂ, അപ്രിയമായ സത്യങ്ങൾ പറയരുത്, പ്രിയമായ സത്യങ്ങൾ പറയണം'' എന്നായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam