ദില്ലി : ദില്ലി ജന്തർമന്തറിൽ നിന്ന് കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.
മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നൽകാതെയാണ് പിണറായിയെ പൊലീസ് നഗരം ചുറ്റിച്ചത്. നാല് മുൻ മുഖ്യമന്ത്രിമാരെയാണ് പൊലീസ് ഈ വിധത്തിൽ നേരിട്ടത്.
ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായാണ് ദില്ലി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചത് എട്ട് മണിക്കൂറിന് ശേഷമാണ്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
അതേസമയം ഇന്നും ശക്തമായ പ്രതിഷേധം തുടരും. യോഗം കൂടി ചർച്ച ചെയ്യുന്നതിൽ അല്ല തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിലാണ് കാര്യം. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
