ദില്ലി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമാണെന്ന് ദില്ലി പോലീസ്.
ദില്ലിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചിരുന്നു. അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്.നേതാക്കളുടെ അറസ്റ്റ് ദില്ലി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി, ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് മൂന്ന് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അനുമതിയില്ലാതെ ജന്ദർ മന്തറിലും പരിസരങ്ങളിലും പ്രതിഷേധ സമരം നടത്താൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് സിജെപി നേതാക്കൾക്കെതിരെ ദില്ലി പോലീസ് മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.
അറസ്റ്റിലായ നേതാക്കളെ ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നും പോലീസ് അറിയിച്ചു. 50,000 രൂപ കെട്ടിവെക്കണമെന്നും, അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനം പാലിക്കണമെന്നുമുള്ള കർശന വ്യവസ്ഥയിലാണ് സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
