കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

AUGUST 22, 2026, 8:46 AM

കോഴിക്കോട്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17) ആണ് മരിച്ചത്.   

കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു വിദ്യാർത്ഥി. അതിനിടയിലാണ് കുളത്തിൽ മുങ്ങിപ്പോയത്. 

കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചതോടെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് കുട്ടിയെ പുറത്തെത്തിച്ചത്.

vachakam
vachakam
vachakam

ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംമരണം സംഭവിച്ചിരുന്നു.  

പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്തമകനായ ഷഹൽ ഷാ പെരുമണ്ണ ഇഎംഎസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam