അറിയുന്നുണ്ടോ ഈ നിശബ്​ദമായ വിലക്കയറ്റം!  5 ദിവസത്തിനിടെ ഇന്ധനവിലയിൽ വീണ്ടും വർധന 

MAY 19, 2026, 9:16 PM

കൊച്ചി: കേരളത്തിലെ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിനിടയിൽ ഇന്ധനവില വർധന ജനങ്ങൾ അറിയാതെ പോകുന്നുണ്ടോ എന്ന് സംശയം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ഒരു രൂപയിൽ താഴെ വീതം ഇന്ധനവില ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു, അങ്ങനെ ഒരാഴ്ചയ്ക്കുള്ളിൽ നാല് രൂപയുടെ വർധന ഉണ്ടായി. 

ഇന്ന് (മെയ് 20) പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളിനും ഡീസലിനും 4 രൂപയിലേറെ കൂടി. പ്രീമിയം പെട്രോളിനും ഡീസലിനും സമാനമായ വർധനയുണ്ട്. 

vachakam
vachakam
vachakam

 കൊച്ചിയിൽ ഒരു ലീറ്റർ പെട്രോൾ വില 109.85 രൂപയായി ഉയർന്നു. ഡീസൽ വില 98.73 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്.  അടുത്ത ദിവസങ്ങളിലും വീണ്ടും വില കൂടുമെന്നാണ് റിപ്പോർട്ടുകൾ, 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam