ബസിനും പോസ്റ്റിനും ഇടയില്‍പ്പെട്ട കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

JUNE 15, 2024, 9:36 PM

കോഴിക്കോട്: സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ട് കാല്‍നട യാത്രക്കാരന്‍ മരിച്ചു. അത്താണിക്കലില്‍ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പില്‍ മുഹമ്മദ് അലി (47) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്കില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടി. തുടര്‍ന്ന് മുഹമ്മദ് അലി ബസിനും പോസ്റ്റിനും ഇടയില്‍പ്പെടുകയായിരുന്നു. ബസ് കയറാനായി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

പെരുന്നാളിന് സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തില്‍ എത്തിയതായിരുന്നു മുഹമ്മദ് അലി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam