പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60പേർ പലസമയങ്ങളിലായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ.
പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിൻറെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്.
കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ജോമോൻ മാത്യു 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പീഡനക്കേസിലെ രണ്ടാംപ്രതിയായ ഷൈനുവിൻറെ അമ്മയുടെ പക്കൽ നിന്നാണ് പലതവണയായി ജോമോൻ മാത്യു പണം തട്ടിയെടുത്തത്.
ജാമ്യത്തിന് ഡിവൈഎസ്‍പിക്കും വക്കീലിനും നൽകാനാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പത്തനംതിട്ടയിൽ 60 പേർ പ്രതികളായ പോക്‌സോ കേസിലാണ് തട്ടിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്