ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു

OCTOBER 27, 2025, 9:06 AM

തിരുവല്ല: കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു.കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂർ കൊച്ചുപറമ്പിൽ വാസന്തി നന്ദനൻ (73 ) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്നു വാസന്തി. സ്റ്റാൻഡിൽ നിർത്തിയ ബസ്സിൽ നിന്നും ശുചിമുറിയിൽ പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പൈപ്പിൽ ബലമായി പിടിച്ചുനിന്നു. ഇത് കണ്ട് മറ്റൊരു സ്ത്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

ഉടൻ ആംബുലൻസ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവല്ല പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam