കൊച്ചി: നോര്‍ത്ത് പറവൂര്‍ വെടിമറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടിക്ക് അടിച്ചുകൊന്നു. ഉണ്ണികൃഷ്ണന്‍ എന്നയാളാണ് ഭാര്യ കോമള(58)ത്തെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനും തലയ്ക്ക് മർദനമേറ്റു.സംഭവത്തിൽ ഉണ്ണികൃഷ്ണനെ പറവൂർ പോലിസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം.മദ്യപിച്ച് വീട്ടിൽ എത്തിയത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. പരിക്കേറ്റ് അവശനിലയിലായിരുന്ന കോമളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുമ്പുവടി കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണ കാരണമായത്. മദ്യപാനിയായ ഉണ്ണികൃഷ്ണൻ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ഭാര്യ കോമളത്തെ മർദിക്കുന്നത് സ്ഥിരം സംഭവമാണെന്നുമാണ് സമീപവാസികൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
