കോഴിക്കോട് : മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ചാത്തമംഗലം പൂമംഗലത്ത് വീട്ടില്‍ ധനേഷിനെ(48)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കല്ലായി റോഡിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ ധനേഷ് എത്തിയത്. 11.3 ഗ്രാം തൂക്കമുള്ള വള പണയം വെച്ച് ഇയാള്‍ 90,000 രൂപ കൈപ്പറ്റുകയും ചെയ്തു.എന്നാൽ സംശയം തോന്നിയ ജീവനക്കാരന്‍ ആഭരണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.ഉടൻ തന്നെ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത ധനേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
