തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ബെഞ്ചമിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കൊണ്ട് തെളിവെടുപ്പ് നടത്തിയത്.
സംഭവം നടന്ന സ്ഥലം, മോഷണം നടത്തിയ വീടുകള്‍, ട്രക്ക് പാര്‍ക്ക് ചെയ്ത സ്ഥലം, ഭക്ഷണം കഴിച്ച തട്ടുകട എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ തമിഴ്നാട്ടിലെ മധുരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ രക്ഷപ്പെട്ട ട്രക്കും പൊലീസ് മധുരയില്‍ നിന്നും കഴക്കൂട്ടത്ത് എത്തിച്ചു. തമിഴ്‌നാട്ടില്‍ ഇരുപതോളം മോഷണ കേസുകളില്‍ പ്രതിയാണ് ബെഞ്ചമിനെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
