പാലക്കാട് : പാലക്കാട് ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 19 നാണ് പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിൽ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെടുന്നത്.പിന്നീട് എട്ട് ദിവസങ്ങൾക്ക് ശേഷം പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
