പൂനെ: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ പൊലീസുകാരൻ്റ പീഡനങ്ങളെ തുടർന്ന് വനിതാ സർക്കാർ ഡോക്ടർ ജീവനൊടുക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.
മുഖ്യപ്രതിയായ സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെയും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രശാന്ത് ബങ്കറുമാണ് അറസ്റ്റിലായത്. ഫാല്‍ട്ടാന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് മരിച്ചത്.
ഗോപാൽ ബദാനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് ബങ്കറിനെ രാവിലെ ഫാൽട്ടാൻ പൊലീസിൻ്റെ ഒരു സംഘം പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മരിച്ച വനിതാ ഡോക്ടർ തൻ്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച രണ്ട് പേരിൽ ഒരാളായിരുന്നു പ്രശാന്ത് ബങ്കർ.
എസ്ഐ ഗോപാൽ ബദാനെ ഫാൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി സതാര എസ്‌പി തുഷാർ ദോഷി പറഞ്ഞു. ഇരയെ മാനസികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ പ്രശാന്ത് ബങ്കാറിനെ ഇന്നലെ സത്താറ ജില്ലാ കോടതിയിൽ ഹാജരാക്കി. ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സെൻട്രൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെയാണ്, വ്യാഴാഴ്ച രാത്രി ഫാൽട്ടൺ പട്ടണത്തിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തൻ്റെ കൈപ്പത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, പൊലീസ് സബ് ഇൻസ്പെക്ടർ ബദാനെ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും, സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും മരിച്ച ഡോക്ടർ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
