പത്തനംതിട്ട : പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയാതായി റിപ്പോർട്ട്.മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.
കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധന നടത്തിയത്. ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
