പി എം ശ്രീ ഒപ്പിട്ടത് കൊണ്ട് സിലബസില്‍ മാറ്റം ഉണ്ടാകില്ലെന്നും അക്കാര്യം താന്‍ ഉറപ്പിച്ചു പറയുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി. അതിന്റെ ഉത്തരവാദിത്വവും തനിക്കാണ്. ധാരണാപത്രം ഒപ്പുവച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ധാരണ വേണ്ട.കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി മാറ്റം വരുത്താം എന്ന് ധാരണപത്രത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.തര്‍ക്കമുള്ള വിഷയങ്ങളില്‍ കോടതിയില്‍ പോകാമെന്നും ധാരണാപത്രത്തില്‍ ഉണ്ട്.
പി എം ശ്രീ യിലൂടെ എൻ ഇ പി അടിച്ചേല്‍പിക്കില്ല എന്നാണ് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ ഐ എ എസ് പറഞ്ഞതെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
