ദില്ലി : ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ദില്ലി സർവകലാശാല രണ്ടാംവർഷ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അതിക്രമം നടന്നത്. മൂന്നുപേരാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു.ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ പ്രതികളായ അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
