കൊച്ചി : അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ വിവാഹിതനാകുന്നു.കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടക്കുക. അങ്കമാലി ബസിലിക്ക പള്ളിയിൽ വച്ച് ഈ മാസം 29നാണ് വിവാഹം.
ഒരു വര്‍ഷം മുന്‍പ് തന്നെ നിശ്ചയിച്ചതായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ പരിപാടികൾ നടത്തുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
