അപു ജോൺ ജോസഫ് കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർക്ക് ഷിക്കാഗോയിൽ സ്വീകരണം

OCTOBER 26, 2025, 11:40 PM

ഷിക്കാഗോ: കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ അപു ജോൺ ജോസഫിന് ഷിക്കാഗോ പൗരാവലി മോർട്ടൻഗ്രോവിലുള്ള ക്‌നാനായ കാത്തലിക് സെന്ററിൽ വച്ച് ഊഷ്മളമായ സ്വീകരണം ഒക്ടോബർ 25ന് വൈകുന്നേരം നൽകി.

ഓവർസീസ് കേരള കോൺഗ്രസ് ചെയർമാൻ ജെയ്ബു കുളങ്ങരയുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ സണ്ണി വള്ളിക്കളം അദ്ധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, ഷിബു മുളയാനിക്കുന്നേൽ, അഗസ്റ്റിൻ ആലപ്പാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും പൗരപ്രമുഖരും വരുന്ന കേരള നിയമസഭയിൽ അപു ജോൺ ജോസഫ് അംഗമായി പ്രശോഭിക്കട്ടെ എന്നും ആശംസിക്കുകയുണ്ടായി.

vachakam
vachakam
vachakam


ആശംസാ പ്രസംഗം നടത്തിയവരിൽ ബഹുഭൂരിപക്ഷവും പി.ജെ. ജോസഫ് സാറിന്റെ മകൻ എന്ന നിലയിൽ അദ്ദേഹം തുടങ്ങിവച്ച പാരമ്പര്യം നിലനിർത്തണമെന്നും വരും കാലങ്ങളിൽ അപു ജോൺ ജോസഫിനെ ആദർശവാനായ ഒരു രാഷ്ട്രീയ പ്രവർത്തകനായി കാണാനാഗ്രഹിക്കുന്നു എന്നും പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയ രംഗം രാഷ്ട്രീയ പ്രവർത്തകരേക്കാൾ കൂടുതലായി രാഷ്ട്രീയ തൊഴിലാളികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അതിനു വിപരീതമായ ആദർശ അധിഷ്ഠിതമായ കേരളത്തിന്റെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം കെട്ടിപ്പടുക്കണമെന്നും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ഷിബു മുളയാനിക്കുന്നേൽ എം.സിയായി പ്രവർത്തിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam