ന്യൂഡൽഹി : രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) രണ്ടാം ഘട്ടം ഷെഡ്യൂള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടി ക്രമങ്ങൾ ആരംഭിക്കും. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക. ഇന്ന് മുതൽ എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക മരവിപ്പിക്കും. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും.
ആദ്യഘട്ട എസ്ഐആർ ബിഹാറിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നിരുന്നു. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ നീട്ടി വയ്ക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കര്യം പരിഗണിച്ചില്ലെന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
