ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ നിന്ന് വിട്ടു നിന്ന് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നുമാണ് സുധാകരൻ വിട്ടുനിന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പരിപാടിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കിയിരുന്നു. നാലര വർഷത്തിന് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തിയത്. മന്ത്രി മുഹമ്മദ് റിയാസ് ആണ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത്.
കഴിഞ്ഞ നാലര വർഷത്തിനിടെ നഗരത്തിലെ നാൽപ്പാലമുൾപ്പെടെ ജി. സുധാകരന്റെ കാലത്ത് തുടക്കമിട്ട നിരവധി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിൽ സുധാകരനെ അവഗണിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്