തിരുവനന്തപുരം: അഭിറാമിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലെല്ലാം രണ്ടാം പ്രതിയായ ഉമറിന് വലിയ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ തന്നെ മോഷണ കേസുകളില്‍ പ്രതിയായ 22 വയസുകാരനായ ഉമറിന്റെ സഹായി കൂടിയായിരുന്നു ഒന്നാം പ്രതിയായ 17 വയസുകാരന്‍. 18 വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് പലപ്പോഴും ഉമര്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം മാറ്റാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായും പൊലീസ് പറയുന്നു. കനത്ത മഴയെ തുടര്‍ന്നാണ് മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു മടങ്ങിയത്. ആക്രിക്കടയില്‍ നിന്നും ചാക്ക് വാങ്ങിയ ഒന്നാം പ്രതിയായ 17 കാരനെ ആക്രിക്കട ഉടമ തിരിച്ചറിഞ്ഞു.
കൊലപാതകത്തിന്റെ പ്രധാന ആസൂത്രകന്‍ ഉമറാണെന്ന് ഉമറിന്റെ പെണ്‍സുഹൃത്ത് ഐശ്വര്യ മൊഴി നല്‍കിയിരുന്നു. ഈ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാങ്ങപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നില്ല പദ്ധതിയെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം ചാക്കിലാക്കുമ്പോഴാണ് പ്രദേശത്ത് കനത്ത മഴ പെയ്യുന്നത്. ഇതോടെ ഇവരുടെ പദ്ധതി മുഴുവനായും ഉപേക്ഷിക്കേണ്ടതായി വന്നുവെന്നാണ് ഐശ്വര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
