പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ നിന്നുതന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം

JUNE 28, 2024, 12:08 PM

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആരാകും കോൺ​ഗ്രസ് സ്ഥാനാർത്ഥിയെന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. 

ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിൻ്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്ന് കേട്ടിരുന്നു.

യുവാക്കൾ മത്സരിക്കട്ടെ എന്ന് വടകര എം.പിയും പാലക്കാട്ടെ മുൻ എം.എൽ.എയുമായ ഷാഫി പറമ്പിൽ പറഞ്ഞതിനൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ചർച്ചകളിൽ ഇടംപിടിക്കുന്നത്. എന്നാൽ, സ്ഥാനാർത്ഥികളെ സംബന്ധിച്ച് മുൻധാരണകൾ ആരും നൽകേണ്ടതില്ലെന്ന് ഇന്നലെ നടന്ന ഡിസിസി യോഗത്തിൽ വിമർശനം ഉയർന്നു.

vachakam
vachakam
vachakam

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നുതന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിന്റെ അഭിപ്രായം. സമാന ആവശ്യം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഉന്നയിച്ചു. 

  പാലക്കാടിന് പുറത്തുള്ള ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിർദേശവും മുതിർന്ന നേതാക്കൾ മുന്നോട്ടുവെച്ചു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, വിടി ബൽറാം തുടങ്ങിയവരുടെ പേരുകളും മുന്നോട്ടുവെച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam