പഹല്‍ഗാം ആക്രമണം; 'പ്രശ്നം വഷളാക്കരുത്, ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം': ഐക്യരാഷ്ട്രസഭ

APRIL 24, 2025, 10:09 PM

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. 

ഭീകരാക്രമണത്തെ അപലപിച്ച യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്, പരസ്പര ധാരണയിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

'പ്രശ്നം വഷളാകാതിരിക്കാൻ ഇരു സർക്കാരുകളും പരമാവധി സംയമനം പാലിക്കണം. സാഹചര്യവും നിലവിലെ സംഭവങ്ങളും കൂടുതൽ വഷളാകുന്നില്ലെന്ന് ഇന്ത്യ- പാകിസ്ഥാൻ  സർക്കാരുകൾ ഉറപ്പാക്കണം,' സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

vachakam
vachakam
vachakam

ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്താന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. 'ആക്രമണ്‍' എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. 

നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ക്കും ശത്രു കേന്ദ്രങ്ങള്‍ക്കെതിരായ മിന്നല്‍ ആക്രമണങ്ങള്‍ക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam