ഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സമർപ്പിച്ച 24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏപ്രിൽ 23ന് മേധ പട്കറിനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടെങ്കിലും അവർക്ക് അതിനു കഴിഞ്ഞിരുന്നില്ല. മേധാ പട്കർ വിഡിയോ കോളിലൂടെ വാദം കേൾക്കലിൽ പങ്കെടുത്തു.
എന്നാൽ, നേരിട്ട് വരാതിരുന്നതും ശിക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതുമായ അവരുടെ തീരുമാനം മനഃപൂർവം കോടതി നടപടികളിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റമായി തോന്നിയെന്ന് കോടതി വിമർശിച്ചു.
ഈ അസാന്നിധ്യത്തെ സെഷൻസ് കോടതി കർശനമായി നിരീക്ഷിക്കുകയും മുൻ ശിക്ഷാ ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്