ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ മരണം ഏല്ലാ ഇന്ത്യക്കാരന്റെ ഹൃദയം വേദനിപ്പിച്ച സംഭവമായിരുന്നു. മധുവിധു ആഘോഷം കഴിയുമുൻപേയാണ് വിനയ് യുടെ ജീവൻ ഭീകരവാദികൾ കവർന്നത്. ഇതിനിടയിൽ
വിനയ് യുടെയും ഭാര്യയുടേതുമെന്ന പേരിൽ പ്രചരിക്കുന്ന റീൽസ് വീഡിയോ വ്യാജമാണ്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ നാവികസേന ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യ ഹിമാൻഷി സൊവാമിയും നൃത്തം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോ മറ്റൊരു ദമ്പതികളുടേതാണ്.
വീഡിയോ വൈറലായതിനു പിന്നാലെ തങ്ങളാണ് ക്ലിപ്പിലുള്ളതെന്ന് വെളിപ്പെടുത്തി ദമ്പതികൾ രംഗത്ത് വന്നത്. ട്രാവൽ കണ്ടൻറ് ക്രെയേറ്റർമാരായ ശിഷ് സെഹ്‌റാവത്തും യാഷിക ശർമ്മയുമാണ് ഇത് വെളിപ്പെടുത്തിയത്.
ആക്രമണം നടന്ന അതേ ദിവസം, ചൊവ്വാഴ്ച ദമ്പതികൾ അവരുടെ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടെങ്കിലും നെറ്റിസണ്സിന്റെ പ്രതിഷേധം കനത്തതോടെ അത് പിൻവലിച്ചു. വീഡിയോയിലുള്ളത് വിനയ് അല്ലെന്ന് നാവിക ഉദ്യോഗസ്ഥന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്