ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക് ഉപപ്രധാനമന്ത്രി. അതിർത്തിയിലെ പ്രകോപനങ്ങൾക്കിടെയാണ് വിവാദ പരാമർശം .
സ്വാതന്ത്ര്യ സമര സേനാനികളാണ് ആക്രമണം നടത്തിയതെന്ന് ഇഷാക് ദർ പറഞ്ഞു. ഇന്ത്യ പാകിസ്താനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്‌താൽ സമാനമായ തിരിച്ചടി നൽകുമെന്നും ദാർ മുന്നറിയിപ്പ് നൽകി.
"ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം " ഇസ്‍ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാക് പറഞ്ഞു. "പാകിസ്താനിലെ 240 ദശലക്ഷം ആളുകൾക്ക് വെള്ളം ആവശ്യമാണ്. നിങ്ങൾക്ക് അത് തടയാൻ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്.
ഏതെങ്കിലും തരത്തിലുള്ള താൽക്കാലികമായി നിർത്തിവയ്ക്കലോ കൈയേറ്റമോ അംഗീകരിക്കില്ല " സിന്ധു നദീജല കരാർ റദ്ദാക്കിയതിനെക്കുറിച്ച് ദർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്