ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ.
തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശാണ് പൊളിച്ച് നീക്കിയത്. കുരിശ് സ്ഥാപിച്ചത് വനഭൂമിയിലെന്ന് വനം വകുപ്പ് പറയുന്നത്. അതേസമയം, കൈവശ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് സെന്റ് തോമസ് പള്ളി അധികൃതരും വിശ്വാസികളും പറയുന്നത്. സംരക്ഷിത വനമേഖലയിലെ കടന്ന് കയറ്റമെന്ന പേരിൽ ഏപ്രിൽ പന്ത്രണ്ടിനാണ് കുരിശ് വനം വകുപ്പ് പൊളിച്ച് നീക്കിയത്.
എന്നാൽ വനം വകുപ്പിൻ്റെ വാദം തെറ്റാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉൾപ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള സ്ഥലത്ത് പരിശോധന നടത്തി പട്ടയം നൽകാനുള്ള സർക്കാർ നീക്കത്തിനിടെയായിരുന്നു വനം വകുപ്പിൻ്റെ അപ്രതീക്ഷിത നീക്കം.
ഇതിനിടെ തർക്കഭൂമിയുൾപ്പെടെ 4005 ഏക്കർ സ്ഥലം വനഭൂമിയാണെന്ന വണ്ണപ്പുറം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും വിവാദമായി.1977 ന് മുമ്പുള്ള കൈവശഭൂമിയിൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും തുടർ നടപടികൾ വേഗത്തിലാക്കാനുമായിരുന്നു 2016 ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലെ ധാരണ.
ഇടുക്കി, തൊടുപുഴ താലൂക്കുകളിലെ പരിശോധനയിൽ ഏതാനും വില്ലേജുകളിലെ കൈവശഭൂമി ഒഴിവായെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടക്കാനിരിക്കെയാണ് വനം വകുപ്പിൻ്റെ ഇടപെടൽ. കുരിശ് പൊളിച്ചതിന് പിന്നാലെ കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ നാലായിരത്തിയഞ്ച് ഏക്കർ സ്ഥലം വനഭൂമിയാണെ പരാമർശവും വിവാദമായി. 1983 ൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് അംഗീകാരം നൽകിയതാണെന്നും 1930 കളിലെ ബി.റ്റി.ആർ രേഖകൾ പ്രകാരമുള്ള വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.
കാളിയാർ റേഞ്ച് ഓഫീസർക്ക് വണ്ണപ്പുറം വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതാകട്ടെ ഏപ്രിൽ പതിനഞ്ചിനും. 1902 ലെ തൊടുപുഴ റിസർവിനെ മാത്രം ആധാരമാക്കി കാര്യങ്ങളിൽ വ്യക്തത വരുത്താതെയുള്ള വനം വകുപ്പിൻ്റെ നീക്കങ്ങൾ വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്