കാസർകോട്: കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റുകൾ നേടിയത് ഗുരുതരമായ അപകടസൂചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ .
കോൺഗ്രസും മുസ്ലിം ലീഗും ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിൽ ബി ജെ പിക്ക് മുന്നേറ്റമുണ്ടായത്. നമ്മുടെ പാർട്ടിയെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്തണം. വർഗീയ ശക്തികളെ ചെറുക്കാൻ സി പി എം കൂടുതൽ ശക്തമായി നിലനിൽക്കണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ച അദ്ദേഹം, പത്ത് വർഷം മുൻപ് അവിടെയും ബി ജെ പിക്ക് മൂന്ന് സീറ്റുകൾ മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ പത്ത് വർഷം കൊണ്ട് 3 സീറ്റിൽ നിന്ന്, ഇന്നവർ ഭരണം പിടിച്ചെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നും ജയരാജൻ ഓർമ്മപ്പെടുത്തി.
സംസ്ഥാനത്ത് മുസ്ലിം വർഗീയതയും സജീവമാണെന്നും തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും ജയരാജൻ ആരോപിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി വി പി പി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്തയാളാണെന്നും ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയില്ലെന്നും വീടുകൾ കയറി പ്രചരിപ്പിച്ച് മുസ്ലിം ലീഗ് പച്ചയായ വർഗീയതയാണ് അഴിച്ചുവിട്ടത്. ഈ പ്രചാരണമാണ് മുസ്തഫയുടെ തോൽവിക്ക് കാരണമായതെന്നും പി ജയരാജൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
