കുവൈറ്റ് ദുരന്തത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓവർസീസ് കോൺഗ്രസ്

JUNE 15, 2024, 11:56 AM

ഷിക്കാഗോ: കുവൈറ്റിലെ അതിദാരുണമായ തീപിടുത്ത ദുരന്തത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കേരളാഘടകം ആദരാഞ്ജലികൾ അർപ്പിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

ദുരന്തത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുവാനും ദുരന്തത്തിനിരയായവരുടെ കുടുംബത്തെ സംരക്ഷിക്കുവാനും കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും ഇടപെടൽ അനിവാര്യമാണെന്നും, പരിക്കേറ്റവർക്ക് വേണ്ടത്ര ചികിത്സ ഉറപ്പാക്കുവാനും കുവൈറ്റിലെ ഇന്ത്യൻ എംബസി മുൻകൈ എടുത്തു വേണ്ടതു ചെയ്യണമെന്നും ഇന്ത്യൻ ഓവസീസ് കോൺഗ്രസ് യു.എസ്.എ കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.

ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുവാതിരിക്കുവാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിൽമന്ത്രാലയവും സുരക്ഷാവകുപ്പുകളും ആവശ്യമായ പരിശോധനകളും മുൻകരുതലുകളും വിദേശരാജ്യങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam