നിരോധിത ബെറ്റിങ് ആപ്പുകളുമായി ബന്ധം: പ്രമുഖ ക്രിക്കറ്റ്, സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

JUNE 17, 2025, 4:24 AM

ചെന്നൈ: ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ പ്രമുഖ ക്രിക്കറ്റ്, സിനിമാ താരങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൗട്ടേല എന്നിവരെ ഇഡി ചോദ്യം ചെയ്തു. 

നിയമവിരുദ്ധ ആപ്പുകളുമായുള്ള സഹകരണത്തിന്റെ പേരിലാണ് നടപടി. വിവിധ ആപ്പുകൾ നേരത്തെ കള്ളപ്പണ നിയമവും വിദേശനാണ്യ നിയന്ത്രണ നിയമവും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. താരങ്ങളോട് അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചതായി റിപ്പോർട്ടുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കാൻ താരങ്ങൾ വിസമ്മതിച്ചു. 

തെലങ്കാനയിൽ അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ തെലങ്കാന പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

vachakam
vachakam
vachakam

വ്യവസായിയായ ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണുപ്രിയ, പത്മാവതി, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നീ താരങ്ങളുടെ പേരും എഫ്ഐആറിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam