അൻവർ ഇബ്രാഹീമിന്റെ ഇടപെടൽ മാനവിക മാതൃക: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

JULY 30, 2025, 12:18 AM

തായ്‌ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത

കോഴിക്കോട്: തായ്‌ലാൻഡ്-കംബോഡിയ അതിർത്തിയിൽ കഴിഞ്ഞ അഞ്ചുദിവസമായി തുടർന്നുവന്നിരുന്ന സായുധ സംഘർഷം അവസാനിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച മലേഷ്യൻ പ്രധാനമന്ത്രിയും ആസിയാൻ അധ്യക്ഷനുമായ അൻവർ ഇബ്രാഹീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

അതിർത്തി രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം സാധ്യമാക്കാനും സജീവമായ പങ്കുവഹിച്ച അൻവർ ഇബ്‌റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകയാണെന്ന് ഗ്രാൻഡ് മുഫ്തി സന്ദേശത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

പതിറ്റാണ്ടുകളായി അതിർത്തിത്തർക്കം നിലനിൽക്കുന്ന തായ്‌ലാൻഡും കമ്പോഡിയയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധനയതന്ത്ര സംഘർഷം പുറപ്പെട്ടത്. ഇരുഭാഗത്തുമായി 36 പേർ കൊല്ലപ്പെടുകയും രണ്ടുലക്ഷത്തോളം പേർ അതിർത്തികളിൽ നിന്ന് പലായനം നടത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യം തുടരുന്നതിനിടെയാണ് മലേഷ്യൻ ഭരണ തലസ്ഥാനമായ പുത്രജയയിൽ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന്റെ മധ്യസ്ഥതയിൽ തായ്‌ലാൻഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെചായ്ചായും കമ്പോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തമ്മിൽ സമാധാന ചർച്ചയുണ്ടായത്.

കാരുണ്യ ദർശനത്തോടെ വിവിധ സമൂഹങ്ങൾക്കിടയിൽ നന്മയും നീതിയും പ്രചരിപ്പിക്കാൻ ഭരണാധികാരികൾക്ക് സാധിക്കേണ്ടതുണ്ടെന്നും ഗ്രാൻഡ് മുഫ്തി സന്ദേശത്തിൽ പറഞ്ഞു. അൻവർ ഇബ്രാഹീമുമായി അടുപ്പം പുലർത്തുന്ന ഗ്രാൻഡ് മുഫ്തി മലേഷ്യൻ മതകാര്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാർഷിക ഹദീസ് പാരായണ സദസ്സിലെ മുഖ്യാതിയാണ്.

vachakam
vachakam
vachakam

2023 ജൂലൈയിൽ മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ തേടിയെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam