പ്രശസ്ത സാംസ്‌കാരിക പ്രവർത്തകൻ അജയകുമാറിന്റെ ദേഹവിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു

JULY 31, 2025, 12:32 AM

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ആജീവനാന്ത അംഗവും ഡാളസിലെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന അജയകുമാറിന്റെ നിര്യാണത്തിൽ ലാന ഭരണസമിതി അഗാധ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. കേരള ലിറ്റററി സൊസൈറ്റി (KLS, Dallas, Texas)  പ്രവർത്തകനായിരുന്നു. നിരവധി മറ്റിതര സംഘടനകളുടെ നേതൃത്വപദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ലാനയുടെ പ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കുകയും പ്രത്യേകിച്ച് 2019 ഡാളസിൽ നടന്ന ലാന കൺവെൻഷൻ ക്രമീകരണങ്ങളിൽ സഹായസഹകരണങ്ങൾ നൽകിയതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.

ചെറുപ്പത്തിൽ തന്നെ കലാ സാംസ്‌കാരിക രാഷ്രീയ രംഗത്തു നിറഞ്ഞു ശോഭിച്ച വ്യക്തിയായിരുന്നു. കേരളത്തിൽ തലവടി പഞ്ചായത്തു ജനപ്രതിനിധി ആയി സേവനം അനുഷ്ഠിക്കവെ, ഗൾഫിൽ ഉദ്യോഗാർത്ഥം പോകേണ്ടി വന്നു. തുടന്ന് 2002ൽ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam