ഹ്യൂസ്റ്റൺ, ടെക്‌സസ്: ലേക്ക്‌വുഡ് ചർച്ചിന്റെ സഹസ്ഥാപകയും പ്രശസ്ത പാസ്റ്റർ ജോയൽ ഓസ്റ്റീന്റെ അമ്മയുമായ ഡോഡി ഓസ്റ്റീൻ (91) അന്തരിച്ചു.
ബുധനാഴ്ച രാവിലെയാണ് ഡോഡി ഓസ്റ്റീൻ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം ജോയൽ ഓസ്റ്റീൻ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
'അവർ ലേക്ക്‌വുഡ് ചർച്ചിന്റെ പ്രിയപ്പെട്ട മാട്രിയാർക്കായിരുന്നു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു, ദൈവത്തിന്റെ വിശ്വസ്ത ദാസിയും,' ജോയൽ ഓസ്റ്റീൻ കുറിച്ചു.
'മാമാ ഡോഡി' എന്ന് ലേക്ക്‌വുഡ് കുടുംബം സ്‌നേഹത്തോടെ വിളിച്ചിരുന്ന ഡോഡി, കരൾ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് വിശ്വാസത്തിലൂടെ അത്ഭുതകരമായി സുഖം പ്രാപിച്ചതിനും പ്രശസ്തയായിരുന്നു. ലേക്ക്‌വുഡ് ചർച്ചിന്റെ സ്ഥാപകനായ ജോൺ ഓസ്റ്റീന്റെ വിധവ കൂടിയാണ് ഡോഡി ഓസ്റ്റീൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്