ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 2025 സെപ്തംബർ 7ന് 4 മണിക്ക്

AUGUST 11, 2025, 12:07 AM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന സെപ്തംബർ 7ന് 4 മണിക്ക് ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

വൈകിട്ട് 4ന് വാദ്യമേളം, താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന പരിപാടികളെത്തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് കത്തീഡ്രൽ ഹാളിൽ പൊതുസമ്മേളനവും കലാവിരുന്നും അരങ്ങേറും.


vachakam
vachakam
vachakam

ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, കോ-ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ, കിഷോർ കണ്ണാല എന്നിവർ അറിയിച്ചു.

പ്രസ്തുത വേദിയിൽ വെച്ച്, 2025ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പി.ആർ.ഒ ബിജു മുണ്ടക്കൽ അറിയിച്ചു.

ബാസ്‌കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ വെച്ച് നൽകുന്നതാണ്.

vachakam
vachakam
vachakam

ബിജു മുണ്ടക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam