നാഗ്പൂർ: വാഹനമിടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി ഭർത്താവ്. നിസ്സഹായകനായ ആ ഭർത്താവിന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കഴിഞ്ഞ രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-നാണ് സംഭവം. നാഗ്പൂരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരൺപൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന അമിത് യാദവും ഭാര്യ ഗ്യാർസിയെയും മോർഫാറ്റക്ക് സമീപം വെച്ച് ഒരു ട്രക്ക് ഇടിച്ചിടുകയായിരുന്നു.
മധ്യപ്രദേശിലെ സിയോണി സ്വദേശികളാണ് അമിത്തും ഗ്യാർസിയും. ഇവർ നാഗ്പൂരിലെ ലോനാരയിലാണ് താമസിച്ചിരുന്നത്.
അപകടത്തിൽ ഗ്യാർസി റോഡിലേക്ക് തെറിച്ചുവീഴുകയും ട്രക്ക് നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു. അപകടത്തിന് പിന്നാലെ ഭാര്യക്ക് വേണ്ട സഹായം തേടി അമിത് യാദവ് പലരോടും സഹായം അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ ആരും തിരിഞ്ഞു നോക്കിയില്ല. തുടർന്ന് നിസ്സഹായനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്