പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് അഭ്യര്‍ത്ഥന

AUGUST 11, 2025, 11:18 AM

ന്യൂഡെല്‍ഹി: സമാധാന ശ്രമങ്ങളെ പിന്തുണക്കണമെന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്നും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഉക്രെയ്ന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യം ഉന്നയിച്ചത്. ഉക്രെയ്ന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് സെലന്‍സ്‌കി മോദിയോട് വിശദീകരിച്ചു. സപ്പോരിസിയയിലെ ബസ് സ്‌റ്റേഷനില്‍ സാധാരണക്കാര്‍ക്കു നേരെ റഷ്യ ബോധപൂര്‍വമായ ആക്രമണം നടത്തിയെന്നും സെലെന്‍സ്‌കി പറഞ്ഞു. 

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര സാധ്യതയുള്ള ഒരു ഘട്ടത്തില്‍, വെടിനിര്‍ത്തലിന് സന്നദ്ധത പ്രകടിപ്പിക്കുന്നതിനുപകരം അധിനിവേശവും കൊലപാതകങ്ങളും തുടരാനുള്ള ആഗ്രഹം മാത്രമാണ് റഷ്യ കാണിക്കുന്നതെന്ന് സെലെന്‍സ്‌കി പറഞ്ഞു. യുദ്ധത്തിന്റെ തുടര്‍ച്ചയ്ക്ക് ധനസഹായം നല്‍കാനുള്ള സാധ്യതയും കഴിവും കുറയ്ക്കുന്നതിന് റഷ്യന്‍ ഊര്‍ജ്ജത്തിന്റെ, പ്രത്യേകിച്ച് എണ്ണയുടെ കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. 

'ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഒരു നീണ്ട സംഭാഷണം നടത്തി. സുപ്രധാനമായ എല്ലാ വിഷയങ്ങളും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. റഷ്യയുടെ മേല്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ഓരോ നേതാവും മോസ്‌കോയിലേക്ക് അനുബന്ധ സിഗ്‌നലുകള്‍ അയയ്‌ക്കേണ്ടത് പ്രധാനമാണ്,' സെലന്‍സ്‌കി പിന്നീട് എക്‌സില്‍ എഴുതി.

vachakam
vachakam
vachakam

സെപ്റ്റംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ വ്യക്തിപരമായ കൂടിക്കാഴ്ച നടത്താന്‍ സെലന്‍സ്‌കിയും പ്രധാനമന്ത്രി മോദിയും സമ്മതിച്ചു. പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയോട് നന്ദി പറയുകയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇന്ത്യയുടെ ഉറച്ചതും സ്ഥിരതയുള്ളതുമായ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam